തിരുവനന്തപുരം: ബി.എസ്.എൻ.എൽ ദീപാവലി ഒാഫറുകൾ പ്രഖ്യാപിച്ചു. 78 രൂപയ്ക്ക് പ്രീപെയ്ഡ് ചാർജ്ജ് ചെയ്താൽ പത്തുദിവസം എല്ലാ നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കോളും ദിവസം രണ്ടു ജി.ബി വീതം ഇന്റർനെറ്റും കിട്ടും. കൂടാതെ നവംബർ 7വരെ ഒരുമാസത്തെ ബില്ലടയ്ക്കുന്നവർക്ക് ഒരുശതമാനവും 5 മാസത്തെ ബിൽതുക മുൻകൂർ അടയ്ക്കുന്നവർക്ക് 3 ശതമാനവും ബില്ലിൽ ഡിസ്‌കൗണ്ട് നൽകും.ലീസ്ഡ് സർക്യൂട്ട് ഒഴികെയുള്ള മറ്റ് സേവനങ്ങൾക്ക് ബില്ലടക്കുന്നവർക്ക് 2 ശതമാനം ഡിസ്‌കൗണ്ടും ഇൗ കാലയളവിൽ ലഭിക്കും.