bsnl

തിരുവനന്തപുരം: ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ആമസോൺ ഇ.കോമേഴ്സ് സൈറ്റിൽ ഇനി മുതൽ പ്രൈം മെമ്പർഷിപ്പ് ലഭിക്കും.ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി അതിവേഗ ഡെലിവറിയാണിതിന്റെ പ്രധാന പ്രയോജനം. കൂടാതെ ആമസോൺ പ്രൈം വീഡിയോ സ്ട്രീമിംഗ്,പരസ്യരഹിത മ്യൂസിക് സേവനങ്ങളും പ്രൈം മെമ്പർഷിപ്പുള്ളവർക്ക് ലഭിക്കും. 399 രൂപയ്ക്ക് മേൽ പ്രതിമാസ പാക്കേജുള്ള പോസ്റ്റ്പെയ്ഡ്, 745 രൂപയ്ക്ക് മേലുള്ള ബ്രോഡ്ബാൻഡ്, വർഷം 999 രൂപയ്ക്ക് മേലുള്ള എഫ്.ടി.ടി.എച്ച് ഉപഭോക്താക്കൾക്കാണ് ആനുകൂല്യം കിട്ടുക. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇൗ സൗകര്യംകിട്ടില്ല.