ബാലരാമപുരം: രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ ഓർമ്മയ്ക്കായി ബാലരാമപുരം ജനമൈത്രി പൊലീസ് സ്മൃതിദിനം ആചരിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ ബാലരാമപുരം സി.ഐ എസ്.എം. പ്രദീപ്കുമാർ റീത്ത് സമർപ്പിച്ചു. വീരമൃത്യു വരിച്ച കോബ്രാ കമാൻഡൻഡ് ലെജുവിന്റെ മാതാവ് സുലോചനയെ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി പൊന്നാട അണിയിച്ചു. ലെജുവിന്റെ ഐത്തിയൂരിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടന്നു. ബാലരാമപുരം സി.ഐ എസ്.എം. പ്രദീപ്കുമാർ ലെജുവിന്റെ മാതാവിവ് പൂച്ചെണ്ട് നൽകി ആദരിച്ചു. സ്മൃതിദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസമത്സരത്തിൽ ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സോനാ സജി ഒന്നാം സ്ഥാനവും, നസ്രത്ത് ഹോം സ്കൂളിലെ നന്ദന എസ്.എസ് രണ്ടാം സ്ഥാനവും നേടി. ബാലരാമപുരം ജി.എച്ച്.എസി.എസിലെ തന്നെ നന്ദന എസ്.എൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബാലരാമപുരം ജനമൈത്രി പൊലീസ് പി.ആർ.ഒ സജീവ്, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, എ.റൈയ്‌മണ്ട്, ഓട്ടോ ഡ്രൈവേഴ്സ് ക്ലബ് അംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.