letter

കേരളത്തിലെ 95% ജനങ്ങളും വിശ്വാസികളാണ്. അത് ഹിന്ദുവായാലും, ക്രിസ്ത്യാനികൾ ആയാലും, മുസ്ലിം ആയാലും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്ന കാലഘട്ടം കഴിഞ്ഞുപോയി. എന്നാൽ ഒരുകാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളുടെ പേരിൽ ഹൈന്ദവ വിശ്വാസികളുടെ ആചാരങ്ങളെയും, വിശ്വാസങ്ങളെയും അടച്ചാക്ഷേപിക്കുവാനും നശിപ്പിക്കുവാനും വലതുപക്ഷവും ഇടതുപക്ഷവും ശ്രമിച്ചുവരുന്നു. വളരെച്ചെറിയ എണ്ണം വരുന്ന പുരോഗമന വാദികൾക്ക് വേണ്ടി ഇവരൊക്കെ എന്നും അവഹേളിക്കുന്നത്, നമ്മുടെ നിത്യ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുനിൽക്കുന്ന ക്ഷേത്രആചാരങ്ങളെ മാത്രമാണ്. എന്തുകൊണ്ട് അങ്ങനെ മാത്രം സംഭവിക്കുന്നു? മറ്റുള്ളവരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഇടപെടാറില്ലല്ലോ? അധിക്ഷേപിക്കാറില്ലല്ലോ? (ഇടപെടണമെന്ന് ഞാൻ പറയുന്നുമില്ല ). എന്താണിതിനു കാരണം? BJP യോടുള്ള അന്ധമായ എതിർപ്പ് ആണോ കാരണം ? അതിനു ഞങ്ങൾ (വിശ്വാസികൾ ) എന്ത് പിഴച്ചു? എന്നും ഹൈന്ദവ ദൈവങ്ങളെയും, ചിഹ്നങ്ങളെയും വക്രീകരിച് വരച്ചും, രചിച്ചും, കുരച്ചും നടക്കുന്നവരുടെ കൂടെ നിങ്ങളൊക്കെയുണ്ടായിരുന്നു. നിങ്ങൾ മറ്റു മതവിഭാഗങ്ങൾക്ക് നൽകുന്ന സംരക്ഷണവും, അനുഭാവവും, ആദരവും എന്തുകൊണ്ട് ഞങ്ങൾക്ക് നൽകുന്നില്ല? ഉത്തരേന്ത്യയിൽ നടമാടുന്ന അനാചാരങ്ങളുടെ പേരും പറഞ്ഞത്, കേരളസംസ്കാരവുമായി ലയിച്ചു ചേർന്ന അന്തസും ആഭിജാത്യവും കുലീനവുമായ ആചാരങ്ങളെ തിരസ്ക്കരിക്കരുത്, അധിക്ഷേപിക്കരുത്. മറ്റിടങ്ങളിലെ അന്തപുര -കുമ്പസാര രഹസ്യങ്ങൾ വെളിയിൽ വന്നപ്പോൾ നിങ്ങളുടെയൊന്നും തിരുവാമൊഴി വഴക്കങ്ങൾ ഒന്നും പുറത്തുവന്നില്ല. അത് യോഗ്യതയാണോ? (ഇന്ന് FB യിൽ ശബരിമലയുടെ പേരിൽ പുരോഗമനം പറഞ്ഞത് തള്ളി തുള്ളുന്നവർ അന്ന് തുള്ളി തള്ളുന്നത് കണ്ടതുമില്ല !) വിശ്വാസ സംരക്ഷണത്തിനു വേണ്ടി പ്രതിഷേധം ഉയർത്തിയവരെ ജാതീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ നവോഥാന കാലഘട്ടത്തെ കുറിച്ച് ഓർമിപ്പിക്കുന്നു ! ഹിന്ദു രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പാണ് കാരണമെങ്കിൽ, ഈ പാർട്ടികൾ രൂപം കൊള്ളുന്നതിനു മുൻപേ നിലനിൽക്കുന്നവയല്ലേ ഈ ആചാരങ്ങൾ? എന്തേ ഞങ്ങളോട് മാത്രം വിവേചനം? ഞങ്ങളുടെ വിശ്വാസങ്ങൾ നിങ്ങൾ സംരക്ഷിക്കാത്തത് എന്തുകൊണ്ട്? ഇടതുപക്ഷവും വലതുപക്ഷവും തയാറാകണം, ഞങ്ങളുടെയും വിശ്വാസ ആചാരസംരക്ഷണത്തിന്. അതിൽ നാണക്കേട് ഒന്നും ഉണ്ടാകില്ല. കാരണം ജനാധിപത്യ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന വിശ്വാസികൾ ആണ് കേരളത്തിലുള്ളത്. ലിബി, മഞ്ചവിളാകം. Address. Libi, sreepadmam, Manchavilakom. P.O. Neyyattinkara