വിതുര: ചായം ശ്രീഭദ്രകാളീക്ഷേത്രത്തിലെ നവീകരിച്ച കല്യാണമണ്ഡപത്തിന്റെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥിയായിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ. ജയചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ. വേലപ്പൻ, തോട്ടുമുക്ക് അൻസർ, മുൻവിവരാവകാശകമ്മിഷണർ വിതുര ശശി, മുൻ കാംഗോചെയർമാൻ ചാരുപാറരവി, ക്ഷേത്രതന്ത്രി പെരിയമന ഉണ്ണികൃഷ്ണൻപോറ്റി, ക്ഷേത്ര സെക്രട്ടറി എസ്. സുകേഷ്കുമാർ, ചായം സുധാകരൻ, ബിജു, തങ്കമണി, പി. വിജയൻനായർ, പരമേശ്വരൻനായർ, ഡി. വിനു, എസ്.എൻ. രാജശേഖരൻനായർ, എസ്. തങ്കപ്പൻപിള്ള, എൻ. രവീന്ദ്രൻനായർ, ലേഖ കെ.എസ്.കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ, കെ. ഗോപാലകൃഷ്ണൻനായർ, സി. ചന്ദ്രൻ, എം. ശശിധരൻനായർ, എ. മുരളി, എം.പി. ജയകുമാർ, കെ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.