വിതുര:വിതുര ഗവ താലൂക്ക് ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ലിംഫഡിമ കെയർ ക്ലിനിക്കിന്റെയും കൊളോസ്റ്റമി കെയർ ക്ലിനിക്കിന്റെയും വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കായി നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഒാഫീസർ ഡോ. സിന്ധ്യ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, ആശുപത്രി വികസനസമിതി അംഗങ്ങളായ കെ. വിനീഷ്കുമാർ, എസ്.എൻ. ക്ലമന്റ്, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.