pvl

കാട്ടാക്കട:പൂവച്ചൽ ടൗൺ മുസ്ലീം ജമാഅത്തിൽ സെയ്യിദ് ഹൈദ്രോസ്കോയാ തങ്ങളുപ്പായുടെ 76ാംആണ്ട് നേർച്ചയ്ക്ക് തുടക്കമായി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.അബ്ദുൽ കലാം കൊടിയേറ്റ് നടത്തി.ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹാദി അൽകാശിഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ആണ്ട്നേർച്ചയോടനുബന്ധിച്ച് 28,29,30 തീയതികളിൽ മതപ്രസംഗം നടത്തും.മണക്കാട് വലിയപള്ളി ഇമാം ഇ.പി.അബൂബേക്കർ ,ജൂനിയർ കാഞ്ഞാർ അൽഹാഫിള് ആഷിക്ക് ഇബ്രാഹീം,സെൻട്രൽ ജുംആ മസ്ജിദ് ഇമാം പനവൂർ നവാസ് മന്നാനി തുടങ്ങിയവർ നേതൃത്വം നൽകും. ആണ്ട് നേർച്ച 31 ന് നടക്കും വൈകിട്ട് 4,3o മുതൽ മൗലൂദ്, ദിക്ക്റ് ,റാത്തീബ് .6.30ന് നടക്കുന്ന ആയിരങ്ങൾ പങ്കെട്ടുന്ന കുട്ട സിയാറത്തിന് ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹാദി അൽകാശിഫി നേതൃത്വം നൽകും. 9 മണി മുതൽ ജ്ഞാനപുകഴ്ച്ചിപട്ടുപാടൽ ഒന്നാം തീയതി രാവിലെ7 മണിക്ക് അന്നദാനത്തോടെ പരിപാടികൾ സമാപിക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽകലാമും സെക്രട്ടറി എം. ഷമീറും അറിയിച്ചു.