മണ്ണന്തല : വെട്ടിത്തിരിച്ച ആട്ടോറിക്ഷ മോട്ടോർ ബൈക്കിലിടിച്ച് ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. കേശവദാസപുരം കൊല്ലവിള പുണർതത്തിൽ സജീവിന്റെ ഭാര്യ അനിതയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ 10.45ന് മണ്ണന്തല കാത്തലിക് സിറിയൻ ബാങ്കിന് മുന്നിലായിരുന്നു അപകടം . ആട്ടോയും ബൈക്കും നാലാഞ്ചിറയിൽനിന്ന് മണ്ണന്തലയിലേക്ക് പോവുകയായിരുന്നു.
ആട്ടോ വെട്ടിത്തിരിച്ചതാണ് അപകടകാരണം. പരിക്കേറ്റ സജീവിനെയും അനിതയെയും ഉടൻ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . എന്നാൽ, വൈകിട്ട് 4.10ന് അനിത മരിച്ചു. കാലിന് പൊട്ടലേറ്റ സജീവ് ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിലാണ്. മണ്ണന്തല പൊലീസ് കേസെടുത്തു. മക്കൾ : അഖിൽ സജീവ്, അതുൽ സജീവ് . സംസ്കാരം ഇന്ന് മുട്ടത്തറ ശ്മശാനത്തിൽ രാവിലെ 11 മണിക്ക് നടക്കും . സഞ്ചയനം 28 ന് രാവിലെ 8. 30 ന് .