karshaka

ചിറയിൻകീഴ്: കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ കർഷകസംഘം ശാർക്കര വില്ലേജ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്‌മ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. കർഷകസംഘം ഏരിയ പ്രസിഡന്റ‌് പി. മുരളി അദ്ധ്യക്ഷത വഹിച്ചു. എം.വി. കനകദാസ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ‌് എസ്. ഡീന, സി. രവീന്ദ്രൻ, കെ. സുഭാഷ് എന്നിവർ സംസാരിച്ചു. പെരുങ്ങുഴി മേട ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മ മംഗലപുരം ഏരിയാ പ്രസിഡന്റ‌് ബി. മുരളീധരൻ നായർ ഉദ്ഘാടനംചെയ്തു. വില്ലേജ് സെക്രട്ടറി രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബിജു, സി. സുര, എസ്.വി. അനിലാൽ എന്നിവർ സംസാരിച്ചു.

കീഴാറ്റിങ്ങലിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കർഷകസംഘം ഏരിയ സെക്രട്ടറി സി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ‌് എം.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, കെ. തൃദീപ് കുമാർ, അജിതകുമാരി എന്നിവർ സംസാരിച്ചു. തിനവിള സുഭാഷ് സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു.

കിഴുവിലം - കൂന്തള്ളൂർ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുടപുരം എൻ.ഇ.എസ് ബ്ലോക്കിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റ് തുളസീധരൻപിള്ള ഉദ്ഘാടനംചെയ്തു. രഘു അദ്ധ്യക്ഷത വഹിച്ചു. ജി. വേണുഗോപാലൻ നായർ, എസ്. ചന്ദ്രൻ, സജി എന്നിവർ സംസാരിച്ചു.