isl-football-atk-vs-jamsh

ജാംഷഡ്പൂർ : തന്റെ മുൻ ക്ളബായ ജാംഷഡ് പൂരിനെതിരായ മത്സരത്തിൽ എ.ടി.കെ. കോച്ച് സ്റ്റീവ് കോപ്പൽ സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തിൽ ഇരുടീമുകളും ഒാരോ ഗോൾ നേടി. 35-ാം മിനിട്ടിൽ സി ഡോഞ്ചയാണ് ജാംഷഡ്പൂരിന്റെ ഗോൾ നേടിയത്. 45-ാം മിനിട്ടിൽ ലാൻസറോട്ടെ എ.ടി.കെയ്ക്ക് വേണ്ടി സമനില ഗോൾ നേടി

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 35-ാം മിനിട്ടിൽ സ്കോർ ബോർഡ് തുറക്കാൻ ജംഷഡ്പൂർ എഫ്സിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇതിന് മറുപടി നൽകാൻ എ.ടി.കെയ്ക്ക് സാധിച്ചു.

പ്രണോയ് ഹൽദറുടെ പാസിൽനിന്ന് സെർജിയോ സി ഡോഞ്ച ഫെർണാണ്ടസ് തൊടുത്ത ഷോട്ട് എ.ടി.കെ ഗോളി അരിന്ദത്തിന്റെ തൊട്ടുമുന്നിൽ ബൗൺസ് ചെയ്തശേഷമാണ് വലയിൽ കയറിയത്.

ആദ്യപകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് മാനുവൽ ലാൻസറോട്ടെയിലൂടെയാ എ.ടി.കെ സമനില പിടിച്ചത്.

ഇന്നത്തെ മത്സരം

പൂനെ സിറ്റി Vs ബംഗളൂരു

(രാത്രി 7.30 മുതൽ)