കോവളം: കുടുംബപ്രശ്നം പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം ബന്ധു മർദ്ദിച്ചതായി വിരമിച്ച ഗ്രേഡ് എസ്.എെ യുടെ പരാതി. ഭാര്യയുമായി പിണങ്ങി അകന്നുതാമസിക്കുന്ന പൂങ്കൂളം താന്നിനിന്നവിളവീട്ടിൽ ജയരാജ് (57) ആണ് കോവളം പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് ബന്ധുവീടായ കോവളം കെ.എസ് റോഡിലെ കല്ലടിച്ചാംമൂലയിലാണ് സംഭവം. പ്രശ്നം ചർച്ച ചെയ്യുന്നതിനിടെ ഭാര്യയുടെ ബന്ധുവായ കുളത്തൂപ്പുഴ സ്വദേശി മോഹനൻ (48) കൈയേറ്റം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അതേസമയം ജയരാജ് തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് മോഹനനും കോവളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുപരാതികളും സ്വീകരിച്ച പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.