കുഴിത്തുറ: കന്യാകുമാരി കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇനി എക്കോ പാർക്കിലേക്ക് സ്വാഗതം. തമിഴ്നാട് ഹോർട്ടറികൾച്ച൪ വകുപ്പിന്റെ നിയന്ത്രണത്തിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. 1992 തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച പഴത്തോട്ടത്തിന്റെ തുടർച്ചയായാണ് എക്കോ പാർക്കിന്റെ നിർമാണം. 32 ഏക്കറിൽ മാവ്, സപ്പോട്ട, പേര, നെല്ലി എന്നീ ഫലവൃക്ഷങ്ങളും പിച്ചി, മുല്ല, റോസ എന്നിവയും കൃഷിചെയ്യുന്നു.കന്യാകുമാരി ജില്ല തമിഴ്നാട്ടിൽ ലഭിച്ചതോടെ തമിഴ്നാട് ഹോർട്ടകൾച്ചറിന്റെ കീഴിലായി. സർക്കാർ വകുപ്പിന്റെ നിയന്ത്രണത്തിലായതോടെ ഇവിടത്തെ പല മരങ്ങളും നശിച്ചു തുടങ്ങി. അങ്ങനെ പ്രൗഡി നഷ്ടപ്പെട്ട തുടങ്ങിയ ഈ പഴത്തോട്ടത്തിലെ പ്രൗഡി നിലനിർത്താൻ 30 ഏക്കറിൽ പത്തേക്കർ പഴംതോട്ടം ആയിത്തന്നെ നിലനിർത്താനും 20 ഏക്കർ എക്കോ പാർക്കായി പണിയുവാനും അന്നത്തെ മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടിരുന്നു.4കോടി രൂപ ചിലവിട്ടാണ് എക്കോ പാർക്കിന് പണികഴിപ്പിച്ചത്. കന്യാകുമാരിയിലേക്ക് പൂത്ത൯ അണയിൽ നിന്നും പോകുന്ന ജലം ഇവിടെ സംഭരിക്കാനുള്ള പ്രത്യേക കിണറുകളും പണികഴിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂറിന്റെ രാജാവായ ശ്രീമൂലം തിരുനാൾ തുടങ്ങിവച്ച ഈ പഴത്തോട്ടം കന്യാകുമാരിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് ചരിത്ര സ്മാരകം കൂടെയാകും.