shajali

കിളിമാനൂർ: സൗദി അറേബ്യയിലെ ഖമീസ് മിഷായത്തിൽ രൂപീകരിച്ച അസീർ പ്രവാസി സംഘത്തിന്റെ സ്ഥാപകരിലൊരാളായ ഷുജായി പള്ളിക്കലിന് സംഘടനയുടെ നേതൃത്വത്തിൽ വീടൊരുക്കുന്നു. സ്വന്തമായി ഒരു കൂരയെന്ന സ്വപ്നം പൂർത്തീകരിക്കാനാകാതെ ഷുജായി പള്ളിക്കലിന് പ്രവാസജീവിതത്തോട് വിടപറയേണ്ടി വന്നിരുന്നു. ചോർന്നൊലിക്കുന്ന ഏതുനിമിഷവും നിലംപൊത്താറായ വീട്ടിൽ താമസിക്കുന്ന ഷുജായിക്ക‌് വീടൊരുക്കണമെന്ന കൂട്ടായ്മയുടെ ആഗ്രഹമാണ് സഫലമായത്. സ്ഥാപക പ്രസിഡന്റ് മൺസൂർ മേപ്പാടിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്ന് ആദ്യഘട്ടമായി രണ്ടരലക്ഷം രൂപ സമാഹരിച്ചു. ഈ തുക സി.പി.എം ജില്ലാകമ്മറ്റിയംഗം അഡ്വ. മടവൂർ അനിൽ, ഷുജായി പള്ളിക്കലിന്റെ ഭാര്യക്ക് കൈമാറി. നിർമ്മാണം പുരോഗമിക്കുന്ന മുറക്ക് തുടർ സഹായങ്ങൾ ലഭ്യമാക്കും. എം.സി.എം താജുദ്ദീൻ ബീമാപള്ളി, പ്രസിഡന്റ് എസ്.എം. ബഷീർ, ബീമാപള്ളി ലോക്കൽ സെക്രട്ടറി ഇക്ബാൽ, സി.പി.എം ഏരിയാ കമ്മറ്റിയംഗം എം.എ. റഹിം, ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, നിസാം, എസ്.എസ് ബിജു തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: ഷുജായി പള്ളിക്കലിന്റെ വീടിനുള്ള ആദ്യ ഗഡു സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ കൈമാറുന്നു