road
road story

തിരുവനന്തപുരം: ഒടുവിൽ റോഡ് സുരക്ഷയ്ക്ക് സർക്കാർ 22 കോടി രൂപ അനുവദിച്ചു. പാതകളിൽ ബ്ലാക്ക് സ്പോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ഈ തുക വിനിയോഗിക്കും.പ്രത്യേക സുരക്ഷാ മുൻകരുതൽ ആവശ്യമായ ബ്ലാക്ക് സ്പോട്ടുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് പദ്ധതി ഇല്ലെന്നും റോഡ് സുരക്ഷാ അതോറിട്ടിക്ക് സർക്കാർ പണം അനുവദിക്കുന്നില്ലെന്നും ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് ധനവകുപ്പ് 22 കോടി രൂപ അനുവദിച്ചത്.മൂന്നു വർഷത്തിനു ശേഷമാണ് റോഡ് സുരക്ഷാ അതോറിട്ടിക്ക് സർക്കാർ ഫണ്ട് ലഭിക്കുന്നത്. സംസ്ഥാന തലത്തിൽ ഗതാഗതമന്ത്രി ചെയർമാനായ അതോറിട്ടിയും ജില്ലാ തലങ്ങളിൽ ജില്ലാ കളക്ടർ ചെയർമാനായ അതോറിട്ടിയുമാണ് നിലവിലുള്ളത്. റോഡ് സുരക്ഷാ പദ്ധതികൾ സമർപ്പിക്കാൻ ജില്ലാ അതോറിട്ടികൾക്ക് നിർദേശം നൽകുമെന്ന് സുരക്ഷാ അതോറിട്ടി ചെയർമാൻകൂടിയായ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.