kerala-uni

വൈവ പരീക്ഷ

എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ നാലാം സെമസ്റ്റർ പരീക്ഷകളുടെ വൈവ പരീക്ഷ 23 ന് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നടക്കും.

പ്രാക്ടിക്കൽ പരീക്ഷ

ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി നാലാം സെമസ്റ്റർ പരീക്ഷയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 29, 31 തീയതികളിൽ നടക്കും.

മെരിറ്റ് സ്‌കോളർഷിപ്പ്

വിവിധ ഡിപ്പാർട്ട്‌മെന്റുകളിലും ഓട്ടോണമസ് ഒഴികെയുളള അഫിലിയേറ്റഡ് കോളേജുകളിലും 2017-18 വർഷം വിവിധ ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും 2016-17 വർഷം ബി.ടെക്/എൽ എൽ.ബി/ബി.എഡ് കോഴ്‌സുകൾക്കും പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും യൂണിവേഴ്‌സിറ്റി മെരിറ്റ് സ്‌കോളർഷിപ്പിനുളള അപേക്ഷ ക്ഷണിക്കുന്നു. കോളേജ്/ഡിപ്പാർട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി നവംബർ 3. വിശദവിവരങ്ങൾ www.keralauniversity.ac.in ൽ.