ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 327/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്‌നിക്കുകൾ) ലക്ചറർ ഇൻ ആർകിടെക്ചർ തസ്തികയ്ക്ക് 30 ന് രാവിലെ 10 മണി മുതൽ 12.15 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ചും, കാറ്റഗറി നമ്പർ 576/2017 പ്രകാരം ആരോഗ്യ വകുപ്പിൽ റിഹാബിലേഷൻ ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് നവംബർ 3 ന് രാവിലെ 10 മണി മുതൽ 12.15 വരെ എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ചും ഓൺലൈൻ പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 532/2013 പ്രകാരം ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. തസ്തികയ്ക്ക് 24 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 99/2015 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കമ്പ്യൂട്ടർ സയൻസ് (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 25, 26 തീയതികളിലും, കാറ്റഗറി നമ്പർ 513/2017 പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്‌നിഷ്യൻ ഗ്രേഡ് രണ്ട് (പൊതുവിഭാഗം)(എൻ.സി.എ.-ഒ.ബി.സി.), കാറ്റഗറി നമ്പർ 434/2017 പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (സൊസൈറ്റി വിഭാഗം) (എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ) തസ്തികകൾക്ക് 26 നും, തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 246/2016 പ്രകാരം ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി.) (പട്ടികവർഗക്കാരിൽ നിന്നും മാത്രമുള്ള നിയമനം) തസ്തികയ്ക്ക് നവംബർ 2 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും ഇന്റർവ്യൂ നടത്തും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 85/2018 പ്രകാരം കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ തസ്തികയ്ക്ക് 30 നും, കാറ്റഗറി നമ്പർ 72/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ് തസ്തികയ്ക്ക് 24, 25 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
ശാരീരിക അളവെടുപ്പ്
കൊല്ലം ജില്ലയിൽ വനം വകുപ്പിൽ കാറ്റഗറി നമ്പർ 354/2016 പ്രകാരം ഡിപ്പോ വാച്ചർ/റിസർവ് വാച്ചർ തസ്തികയുടെ ശാരീരിര അളെവടുപ്പ് 23, 24, 25 തീയതികളിൽ പി.എസ്.സി. ജില്ലാ ഓഫീസിൽ നടത്തുന്നു.