പാറശാല: ബൈക്ക് ഇടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ വെള്ളായണി വട്ടറോഡ് ഹൗസിൽ ബി. സദാശിവൻ (64) മരിച്ചു. കഴിഞ്ഞ 20ന് രാത്രി 9.30 ന് ഉദിയൻകുളങ്ങരക്ക് സമീപം കൊറ്റാമത്ത് ദേശീയപാതക്കരികിൽ സ്വന്തം ഹോട്ടിലിന് മുന്നിൽ നിൽക്കവെ നെയ്യാറ്റിൻകര ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സദാശിവനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയെങ്കിലും ഇന്നലെ വെളുപ്പിന് 2.30ന് മരിച്ചു. ഭാര്യ. അനിതകുമാരി (രമ). മക്കൾ: ശിവറാം, പൂജാറാം. സംസ്കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം 28 ഞായറാഴ്ച രാവിലെ 9.30 ന്.