ഏകദിനത്തിൽ10000 റൺസ് തികയ്ക്കുന്ന 13-ാമത്തെ അന്താരാഷ്ട്ര താരമാകാൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് ഇനി വേണ്ടത് 81 റൺസ് മാത്രം.
വിൻഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങും മുമ്പ് 9779 റൺസായിരുന്നു വിരാടിന്റെ ഏകദിന സമ്പാദ്യം. ആദ്യ ഏകദിനത്തിലെ തകർപ്പൻ സെഞ്ച്വറിയോടെ അത് 9919 ആയി ഉയർന്നിരിക്കുന്നു. ഏറ്റവും കുറച്ച് മത്സരങ്ങളിൽനിന്ന് 10000 റൺസ് തികച്ച (259) സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡ് തകർക്കാനും ഒരുങ്ങുകയാണ് വിരാട്.
212
മത്സരങ്ങളിലെ 204 ഇന്നിംഗ്സുകളിൽ നിന്നാണ് വിരാട് 9919 റൺസ് നേടിയിരിക്കുന്നത്
36
സെഞ്ച്വറികളും 48 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്ടന്റെ ബാറ്റിംഗ് ശരാശരി 58.69 ആണ്.
12
ബാറ്റ്സ്മാൻമാരാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ചിട്ടുള്ളത്
4
ഇന്ത്യൻ ബാറ്റ്സ്മാൻമാർ 10000 ക്ളബിലെത്തിയിട്ടുണ്ട്
2001 ൽ സച്ചിൻ ടെൻഡുൽക്കറാണ് ഏക ദിനത്തിൽ ആദ്യം 10000 റൺസ് തികയ്ക്കുന്നത്
സൗരവ് ഗാംഗുലി 2005 ലും രാഹുൽ ദ്രാവിഡ് 2007 ലും 10000 റൺസ് തികച്ചു.
18,426 റൺസാണ് സച്ചിന്റെ ഏകദിന സമ്പാദ്യം. ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയിരിക്കുന്നതും സച്ചിനാണ്.
കഴിഞ്ഞ ജൂലായിൽ തന്റെ 324-ാമത്തെ മത്സരത്തിൽ ധോണി 10000 റൺസിലെത്തിയിരുന്നു
10000 ക്ളബ്
(ഏകദിനത്തിൽ 10000 റൺസ് തികച്ച ബാറ്റ്സ്മാൻമാർ റൺസ് എന്ന ക്രമത്തിൽ)
സച്ചിൻ- 18, 426
സംഗക്കാര - 14, 234
പോണ്ടിംഗ് -13, 704
ജയസൂര്യ -13, 430
മഹേല-12,650
ഇൻസമാം-11, 739
കാലിസ്- 11,579
ഗാംഗുലി -11,363
ദ്രാവിഡ് -10, 889
ലാറ -10,405
ദിൽഷൻ-10, 290
ധോണി -10, 079
10000 റൺസ് തികച്ച താരങ്ങളിൽ ഇപ്പോഴും കളിക്കളത്തിൽ തുടരുന്നത് ധോണി മാത്രമാണ്
രോഹിതിനും റെക്കാഡ്
വിൻഡീസിനെതിരായ ആദ്യ മത്സരത്തിലെ സെഞ്ച്വറിയോടെ (152 നോട്ടൗട്ട്) രോഹിത് ശർമ്മ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ (6) 150 ലേറെ റൺസ് സ്കോർ ചെയ്യുന്ന താരമായി അഞ്ചുതവണ വീതം 150 കടന്നിട്ടുള്ള സച്ചിന്റെയും ഡേവിഡ് വാർണറുടെയും റെക്കാഡാണ് രോഹിത് തകർത്തത്
. വിൻഡീസിനെതിരായ പരമ്പരയിൽത്തന്നെ കൊഹ്‌ലി ഇൗ നാഴികക്കല്ല് മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇൗ ഫോമിൽ തുടരുകയാണെങ്കിൽ ഏകദിന റൺവേട്ടയിൽ സച്ചിന്റെ റെക്കാഡും കൊഹ്‌ലിക്ക് കീഴടക്കുന്ന ദിവസം വിദൂരമല്ല