ജപ്പാനെ തരിപ്പണമാക്കി ഇന്ത്യ
9-0 ത്തിന് ജപ്പാനെ കീഴടക്കി
മസ്കറ്റ് : ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്ന ജപ്പാനെ ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിൽ എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ടൂർണമെന്റിലെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.
ഇന്ത്യയ്ക്ക് വേണ്ടി മൻദീപ് സിംഗ് ഹാട്രിക് നേടി. ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി. ഗുർജന്ത് സിംഗ്, ആകാഷ് ദീപ് സിംഗ്, സുമിത്, ലളിത് ഉപാദ്ധ്യായ എന്നിവർ ഒാരോ ഗോൾ വീതം നേടി. കഴിഞ്ഞദിവസം പാകിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ
ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഫൈനലിൽ മലേഷ്യയെ തോൽപ്പിച്ചാണ് ജപ്പാൻ സ്വർണം നേടിയിരുന്നത് ഇന്ത്യ സെമിയിൽ മലേഷ്യയോട് തോറ്റശേഷം ലൂസേഴ്സ് ഫൈനലിൽ പാകിസ്ഥാനെ കീഴടക്കി വെങ്കലം നേടിയിരുന്നു.