cricket-match-fixing
cricket match fixing

ക്രിക്കറ്റിലെ ഒത്തുകളിയെപ്പറ്റി ഡോക്യുമെന്ററി

പുറത്തുവിട്ട് അൽ ജസീറ ചാനൽ

ദുബായ് : അന്താരാഷ്ട്ര ക്രിക്കറ്റിനെ ഗ്രസിച്ച ഒത്തുകളിയുടെയും വാതുവയ്പ്പിന്റെയും ദുർഭൂതങ്ങൾ വിട്ടൊഴിയുന്ന മട്ടില്ല. ഇന്നലെ അറേബ്യൻ ചാനലായ അൽ ജസീറ പുറത്തുവിട്ട ഡോക്യുമെന്ററി 2011-12 കാലയളവിൽ നടന്ന 15 മത്സരങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്. ആസ്ട്രേലിയ, ഇംഗ്ളണ്ട്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർക്ക് ഒത്തുകളിയിൽ പങ്കുണ്ടായിരുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.

. ക്രിക്കറ്റ്സ് മാച്ച് ഫിക്‌‌സേഴ്സ്:

ദ മുനാവർ ഷെയൽസ് എന്ന അൽജസീറയുടെ ഡോക്യുമെന്ററിയാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്

. അനീൽ മുനാവർ എന്ന വാതുവയ്പ്പുകാരന്റെ വെളിപ്പെടുത്തലുകളാണ് ഡോക്യുമെന്ററിക്ക് ആധാരം. കുപ്രസിദ്ധമായ ഡി കമ്പനി അംഗമാണ് ഇയാളെന്ന് പറയപ്പെടുന്നു

. 2011-12 കാലയളവിൽ നടന്ന ആറ് വീതം ടെസ്റ്റുകളിലും ഏകദിനങ്ങളിലും ലോകകപ്പ് ട്വന്റി 20യിലെ മൂന്ന് മത്സരങ്ങളിലും ഒത്തുകളി നടന്നുവെന്നാണ് വെളിപ്പെടുത്തൽ.

. ഇംഗ്ളണ്ട് ടീമിലെ കുറച്ചുതാരങ്ങൾ ചേർന്ന് ഏഴ് മത്സരങ്ങളിൽ ഒത്തുകളി നടത്തിയെന്നാണ് വെളിപ്പെടുത്തൽ

. അഞ്ച് മത്സരത്തിലാണ് പാകിസ്ഥാൻ താരങ്ങൾ ഒത്തുകളി നടത്തിയത്.

. പാകിസ്ഥാൻ താരങ്ങൾ മൂന്ന് കളികളിൽ വഴിവിട്ടു പ്രവർത്തിച്ചു.

. മറ്റ് ടീമിലെ താരങ്ങൾ ഒരു മത്സരത്തിലാണ് ഒത്തുകളിച്ചത്.

. 2011 ൽ ലോഡ്സിൽ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിൽ നടന്ന ടെസ്റ്റിൽ ഒത്തുകളി നടന്നുവെന്ന് ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തലുണ്ട്

. ഇൗ മത്സരത്തിൽ ഇംഗ്ളണ്ട് 196 റൺസിന് ജയിച്ചിരുന്നു.

. 2011 ൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും തമ്മിൽ നടന്ന ടെസ്റ്റിലും ഒത്തുകളിയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ.

2012 ട്വന്റി 20 ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ കൃത്രിമം നടന്നുവത്രേ.

കഴിഞ്ഞ മേയ് മാസത്തിലും അൽ ജസീറ ഒത്തുകളി സംബന്ധിച്ച ഡോക്യുമെന്ററി പുറത്തുവിട്ടിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ പരിശോധിച്ച് ആരോപണം അന്വേഷിക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ ഇംഗ്ളണ്ട്, ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകൾ നിഷേധിച്ചു.

ഇന്ത്യൻ ക്രിക്കിറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കുമൊപ്പം വാതുവയ്‌പ്പുകാരൻ മുനാവറും സുഹൃത്തുക്കളും നിൽക്കുന്ന ഫോട്ടോയും ഡോക്യുമെന്ററിയിൽ ചാനൽ കാണിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ താരങ്ങൾ ഒത്തുകളിയിൽ പങ്കാളികളല്ലെന്ന് ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.

നസീർ ജംഷീദിന്റെ വിലക്ക് ശരിവച്ചു

കറാച്ചി : 2016-17 സീസൺ പാകിസ്ഥാൻ സൂപ്പർ ലീഗിൽ സ്പോട്ട് ഫിക്സിംഗിൽ പങ്കാളിയായ പാകിസ്ഥാൻ ബാറ്റ്സ്മാൻ നാസിർ ജംഷദിന് പി.സി.ബി വിധിച്ച 10 വർഷ വിലക്ക് പാക് കോടതി ശരിവച്ചു