herath-retairment
herath retairment

കൊളംബോ : ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇടം കൈയൻ ബൗളർ ശ്രീലങ്കയുടെ രംഗണ ഹെറാത്ത് കളിക്കളം വിടുന്നു. ഗോളിൽ ഇംഗ്ളണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിനുശേഷം താൻ വിരമിക്കുമെന്നാണ് 40 കാരനായ ഹെറാത്ത് അറിയിച്ചിരിക്കുന്നത്.

, 92 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 430 വിക്കറ്റുകളാണ് ഹെറാത്ത് ഇതുവരെ നേടിയിരിക്കുന്നത്

. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഒൻപതാമത്തെ ബൗളറാണ്

. 800 വിക്കറ്റുകൾ നേടിയ ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരന്റെ പേരിലാണ് വിക്കറ്റ് വേട്ടയുടെ റെക്കാഡ്.

. 1999 ൽ മുത്തയ്യ മുരളീധരൻ ടീമിലുള്ളപ്പോഴാണ് ഹെറാത്ത് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്.

. 2010 ൽ മുരളീധരൻ വിരമിച്ച ശേഷമാണ് ടീമിൽ ഹെറാത്തിന്റെ സ്ഥാനം ഉറപ്പായത്.

. അവസാന ടെസ്റ്റിൽ സർ റിച്ചാർഡ് ഹാഡ്‌ലി (431) സ്റ്റുവർട്ട് ബ്രോഡ് (433), കപിൽദേവ് (434) എന്നിവരുടെ റെക്കാഡ് മറികടക്കാൻ ഹെറാത്തിന് അവസരമുണ്ട്.

. 1999 ൽ ഗോളിലാണ് ആസ്ട്രേലിയയ്ക്കെതിരെ ഹെറാത്ത് അരങ്ങേറ്റം കുറിച്ചത് ഇവിടെനിന്ന് മാത്രം 99 വിക്കറ്റുകളും നേടിയിട്ടുണ്ട്

മലിംഗ മടങ്ങിയെത്തി

കൊളംബോ : രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ലസിത് മലിംഗ ശ്രീലങ്കൻ ട്വന്റി 20 ടീമിൽ മടങ്ങിയെത്തി. ഇംഗ്ളണ്ടിനെതിരായ ഏക ട്വന്റി 20 യിൽ മലിംഗ കളിക്കും. 2017 ൽ ഇന്ത്യയ്ക്കെതിരെയാണ് മലിംഗ അവസാനമായി അന്താരാഷ്ട്ര ട്വന്റി 20 യിൽ കളിച്ചത്.

മിലാൻ ഡർബിയിൽ ഇന്റർ

മിലാൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ ഇന്റർമിലാനും എസിമിലാനും തമ്മിൽ നടന്ന മിലാൻ ഡർബിയിൽ വിജയം ഇന്ററിന്. ഇൻജുറി ‌ടൈമിൽ ക്യാപ്ടൻ മൗറോ ജക്കാർഡിയാണ് ഇന്ററിന് വേണ്ടി വിജയഗോൾ നേടിയത്

പ്ളിസ് കോവ ഒന്നാം റാങ്കിൽ

ന്യൂയോർക്ക് : അന്താരാഷ്ട്ര വനിതാ ടെന്നിസ് റാങ്കിംഗിൽ ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന പ്ളിസ് കോവ ഒന്നാം റാങ്കിൽ. സിമോണ ഹാലെപ്പാണ് രണ്ടാം റാങ്കിൽ. ഏൻജലിക്ക് കെർബർ, ഗാർബീൻ മുഗുരുസ, എലിനസ്വിറ്റോവ എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെ റാങ്കിൽ

പുരുഷ റാങ്കിംഗിൽ ഇന്ത്യൻ താരം പ്രജ്‌നേഷ് ഗുണേശ്വരൻ കരിയർ ബെസ്റ്റായ 146-ാം റാങ്കിലും യുകി ബാംബ്രി ആദ്യം 100 ൽ നിന്ന് പുറത്തായി. 107 -ാം റാങ്കിലാണ് ബാംബ്രി ഇപ്പോൾ.

ജില്ലാ സ്കൂൾ ടീം ചെസ്

തിരുവനന്തപുരം : ജില്ലാ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ കവടിയാർ ക്രൈസ്റ്റ് നഗർ, നാലാഞ്ചിറ സർവോദയ, മരുതംകുഴി ശ്രീശ്രീ രവിശങ്കർ സ്കൂളുകൾ വിവിധ കാറ്റഗറികളിൽ ജേതാക്കളായി.

ബജ്റംഗ് ഫൈനലിൽ

ബുഡാപെസ്റ്റ് : ഹംഗറിയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ താരം ബജ്‌റംഗ് ഫൈനലിലെത്തി. 65 കി.ഗ്രാം ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ക്യൂബയുടെ അലജാൻഡ്രോ വാൽഡസ് ടോബിയ റിനെ 4-3നാണ് ബജ്‌റംഗ് സെമിയിൽ തോൽപ്പിച്ചത്. ഫൈനലിൽ ജപ്പാന്റെ തകുടോ ഒട്ടോഗുറോയാണ് ബജ്റംഗിന്റെ എതിരാളി

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരമാകാനുള്ള അവസരമാണ് ബജ്റംഗിന് ലഭിച്ചിരിക്കുന്നത്. 2010 ൽ സുശീൽ കുമാറാണ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം. ഇക്കഴിഞ്ഞ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ബജ്റംഗ് സ്വർണം നേടിയിരുന്നു

‌കിമി റൈക്കോണന് വിജയം

ന്യൂയോർക്ക് : യു.എസ് ഗ്രാൻപ്രീ ഫോർമുല വൺ റേസിൽ ഫെറാറി ടീമിന്റെ കിമി റൈക്കോൺ ജേതാവായി. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റൈക്കോൺ ഒരു ഗ്രാൻപ്രീയിൽ ജേതാവാകുന്നത്. ചാമ്പ്യൻഷിപ്പിൽ ലീഡ് ചെയ്യുന്ന ലെവിസ് ഹാമിൽട്ടൺ യു.എസ് ഗ്രാൻപ്രീയിൽ അഞ്ചാമതായി.