ബംഗളൂരു എഫ്.സി-3 പൂനെ സിറ്റി എഫ്.സി-0
പൂനെ: ഐ.എസ്.എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പൂനെ സിറ്റി എഫ്.സിയെ തോൽപ്പിച്ചു. ബംഗളൂരുവിന് വേണ്ടി നായകൻ സുനിൽ ഛെത്രി രണ്ട് ഗോളുകൾ നേടി. ഫെദോർ (മിക്കു) ഒരു ഗോളടിച്ചു.
ആദ്യ പകുതിയുടെ അവസാന രണ്ടു മിനിട്ടിന്റെ ഇടവേളയിലായിരുന്നു ഛെത്രിയുടെ ഗോളുകൾ. 41-ാം മിനിട്ടിലും 43-ാം മിനിട്ടിലും. 64-ാം മിനിട്ടിലാണ് മിക്കു സ്കോർ ചെയ്തത്.
ഇന്നത്തെ മത്സരം
ഡൽഹി vs ചെന്നൈയിൻ എഫ്.സി