തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ആയുർവേദ കോളേജുകളിലെയും 2018-19 വർഷത്തെ ബിരുദാനന്തര ബിരുദ ആയുർവേദ (എം.ഡി.എ) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ രേഖകൾ സഹിതം ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി 25 ന് വൈകിട്ട് 5 ന് മുമ്പ് പ്രവേശനം നേടണം. പിന്നെ ഒഴിവ് വരുന്ന സീറ്റിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ തിരുവനന്തപുരത്ത് നടത്തും. ഫോൺ- 0471-2332123, 2339101, 2339102, 2339103, 2339104.