drainage

ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിലെ ഡീലക്സ് പേ വാർഡിലെ ഡ്രെയിനേജ് പൊട്ടി എം.ബി.ബി.എസ് ഹോസ്റ്റലിന് മുന്നിലൂടെ ഒഴുകുന്നു. കഴിഞ്ഞ ഒരു മാസമായി മലിന ജലം റോഡിലൂടെ ഒഴുകി തുടങ്ങിയിട്ട്. ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ ചവിട്ടി മാത്രമേ വിദ്യാർത്ഥികൾക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. ഡ്രെയിനേജ് ബ്ലോക്കായതാണ് പ്രശ്നം രൂക്ഷമാക്കിയത്. നിരവധി പരാതികൾ ഉയർന്നെങ്കിലും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.