കിളിമാനൂർ: വാമനപുരം കീഴായിക്കോണത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. നെയ്യാറ്രിൻകര സ്വദേശികളായ മുരളി (52) മഹേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അടൂരിലേക്ക് പോയ കാറും ശബരിമലയിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.