കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രി താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷ പൊലീസ് ശക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷും സംഘവും മഠത്തിൽ പരിശോധന നടത്തി. പരാതിക്കാരിയായ കന്യാസ്ത്രീക്ക് പുറമെ സമരം ചെയ്ത കന്യാസ്ത്രീകളും ഇവിടെയാണ് താമസിക്കുന്നത്. ജലന്തർ രൂപതയുടെ ഉടമസ്ഥതയിലുള്ളതാണ് മഠം.