നെയ്യാറ്റിൻകര: ഇടവക വികാരിയുടെ പ്രസംഗം കേട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്രു. ഇടവക അംഗങ്ങളായ ചാൾസ് (30) ജറാസ് (36) എന്നിവരെ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമലത്തുറ ഫാത്തിമ മാതാ ദേവാലയത്തിലായിരുന്നു ഏറ്റുമുട്ടൽ. വിവരം പൊലീസിൽ അറിയിച്ചിട്ടും മൊഴി എടുക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. ഇടവകയിൽ കണക്ക് അവതരിപ്പിച്ചപ്പോൾ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവം നടന്നപ്പോൾ തന്നെ പൊലീസ് അവിടെ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരുവിഭാഗക്കാരേയും പിരിച്ചുവിട്ടു. ഇടവകയിലെ രൂപതാ ബിഷപ്പ് സെക്രട്ടറിയുൾപ്പെടെയുള്ളവർ അവിടെ എത്തുകയും ഇരുഭാഗക്കാരുമായി സംസാരിച്ച് ഒത്തുതീർപ്പ് ഉണ്ടാക്കിയതു കൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യാത്തതെന്നാണ് പൊലീസ് പറയുന്നത്.