g

വെഞ്ഞാറമൂട്: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്തു കൊണ്ട് മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കൈകോർത്തു. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയവും വിവിധ സംഘടനകളും വ്യക്തികളും പഞ്ചായത്തോഫീസിൽ അടച്ച തുകയും അടക്കം 11 ലക്ഷം രൂപയുടെ ചെക്ക് നെടുമങ്ങാട് എം.എൽ.എ സി. ദിവാകരന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത കൈമാറി. വൈസ് പ്രസിഡന്റ് കെ. ജയ, സെക്രട്ടറി എസ്. പ്രേംശങ്കർ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.