it

കുഴിത്തുറ: കന്യാകുമാരി കരിമ്പാറ സ്വദേശി രമേശ്- ശാരദ ദമ്പതികളുടെ ദത്തുപുത്രൻ നിഷാന്തിന്റെ മരണത്തിൽ ദുരൂഹതയെന്ന് രക്ഷിതാക്കൾ. കഴിഞ്ഞദിവസം സ്കൂളിൽ നിന്നുതിരിച്ചെത്തിയ നിഷാന്തിനെ അസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു .സഹപാഠി കൊടുത്ത ഏതോ ഗുളിക കഴിച്ചതിനു ശേഷമാണ് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് നിഷാന്ത് രക്ഷിതാക്കളോട് പറഞ്ഞിരുന്നു. സ്വകാര്യ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് നിഷാന്ത്. . ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷാകർത്താക്കൾ ഏർപ്പാട് ചെയ്യുന്നതിനിടെയാണ് കുട്ടി മരിച്ചത് .കുട്ടി കഴിച്ചത് എന്ത് ഗുളികയാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ നിഷാന്ത്