നേമം:കുളവാഴകൾ കുടിവെള്ളം മുട്ടിക്കുമോയെന്ന ഭയമാണ് വെള്ളായണി നിവാസികളെ അലട്ടുന്ന പ്രശ്നം. കുളവാഴകൾ സൃഷ്ടിക്കുന്ന പ്രശ്നം അത്രത്തോളം രൂക്ഷമാണ്. വെള്ളായണിക്കായലിൽ അനിയന്ത്രിതമായി കുളവാഴ പെരുകുന്നത് പ്രദേശത്തെ കുടിവെള്ള പദ്ധതികളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കായലിൽ നിന്നു വെള്ളം പമ്പു ചെയ്‌ത് പൈപ്പ് ലൈൻ വഴി കാർഷിക കോളേജിൽ സ്ഥാപിച്ച ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച ശേഷം ജലം ശുദ്ധീകരിച്ചാണ് പെരിങ്ങമ്മല, കോവളം, മുട്ടയ്ക്കാട്, വണ്ടിത്തടം ടാങ്കുകളിലെത്തിക്കുന്നത്. കുളവാഴ നിറയുന്നതുകാരണം വെള്ളത്തിൽ ഓക്‌സിജന്റെ അളവു കുറഞ്ഞ് കായലിലെ മത്സ്യസമ്പത്ത് കുറയുമെന്നതാണ് മറ്റൊരു പ്രശ്‌നം. ചെളി നിറഞ്ഞ് ആഴം കുറഞ്ഞതും കുടിവെള്ള പദ്ധതികളെ ബാധിക്കുന്നു. കായലിന്റെ ഈ ഭാഗങ്ങളിൽ ആഴം കൂട്ടുന്നതിനായി കായലിൽ ഡ്രഡ്‌ജിംഗ് നടത്താൻ കല്ലിയൂർ ഗ്രാമപഞ്ചായത്തിന് പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മണ്ണു ശേഖരിച്ച് പോയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
അഭിപ്രായങ്ങൾ
1. ജലവിതരണം തടസപ്പെടാതിരിക്കാൻ വെള്ളായണി കായലിൽ നിന്നു പമ്പ് ചെയ്യുമ്പോൾ വാൽവിൽ കുളവാഴ കയറി തടസമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
സജി, വാട്ടർ അതോറിട്ടി എ.ഇ
2. മുൻകാലങ്ങൾ ജലവിതരണത്തിനായി ഉപയോഗിച്ചിരുന്ന കനാലുകളിൽ ചെളിനിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. കുളവാഴ അഴുകുന്നതും കുടിവെള്ള വിതരണത്തെ ബാധിക്കും ''
ഭദ്രകുമാർ, കാഞ്ഞിരത്തടി പാടശേഖര കൺവീനർ
3. ജില്ലാ പഞ്ചായത്തും ചെറുകിട ജലസേചന വകുപ്പും പൊതുമരാമത്തും സംയുക്തമായ നടപടികൾ എടുത്താൽ മാത്രമേ ശാശ്വത പരിഹാരം കണ്ടെത്തി ശുദ്ധജലവിതരണം തടസപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ
വി.വിനുകുമാർ (ബ്ലോക്ക് മെമ്പർ)
തള്ളിക്കളയാനാകാത്ത സാദ്ധ്യത
വെള്ളായണി, കാക്കാമൂല മേഖലകളിൽ കുളവാഴ നിറഞ്ഞത് കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലും വിഴിഞ്ഞം, കോവളം,പള്ളിച്ചൽ പഞ്ചായത്തിന്റെ ചില വാർഡുകളിലെയും കുടിവെള്ള വിതരണത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
നാട്ടുകാരുടെ നിർദ്ദേശങ്ങൾ
------------------------------------------
വെള്ളായണി കായലിനെ തണ്ണീർത്തട സംരക്ഷണ
പദ്ധതിയുടെ കീഴിൽ ചേർക്കണം
ജൈവവേലി നിർമ്മിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥ
വ്യതിയാന വകുപ്പ് പ്രഖ്യാപിച്ചിരുന്നു
കായലോരത്ത് നട്ടുപിടിപ്പിച്ചിട്ടുള്ള അക്കേഷ്യ
മരങ്ങളിൽ നിന്നു വീഴുന്ന ഇലകളും കാരണം