ambalapuzha-news

അമ്പലപ്പുഴ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തോട്ടപ്പള്ളി ആനന്ദേശ്വരം താളിത്തറ വീട്ടിൽ ശരത്തിന്റെ ഭാര്യ നിഖില (26) മരിച്ചു . രാത്രി 12 ഓടെ കുളിമുറിയിൽക്കയറി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് വീട്ടുകാർ പറയുന്നു. കുളിമുറിയിൽ നിന്ന് പുക വരുന്നതുകണ്ട് വീട്ടുകാർ ചെന്നുനോക്കിയപ്പോഴാണ് നിഖിലയെ പൊള്ളലേറ്റ നിലയിൽ കണ്ടത്.ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മിനിയാന്ന് രാവിലെയാണ് മരിച്ചത്. 40 ദിവസം പ്രായമായ ശ്രീനന്ദയാണ് മകൾ. .