ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ഷഹാന മൻസിലിൽ ബഷീർ​,​ മക്കളായ ഷമീർ( 53)​,​ ഷമീൽ(31)​,​ ആര്യനാട് കടുപ്പാക്കുഴി റോഡരികത്ത് വീട്ടിൽ റഷീദ് (50)​,​ ആനയറ മുല്ലൂർവീട്ടിൽ വിഷ്ണു( 30)​ എന്നിവരെയാണ് അറസ്റ്റുചെയ്‌തത്. എഴുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സംഭവവുമായി ബന്ധമില്ലാത്തവരെന്ന് ബോദ്ധ്യപ്പെട്ടതിനാൽ രണ്ടുപേരെ വിട്ടയയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി റോഡിലുണ്ടായ തർക്കമാണ് ആശുപത്രിയിലെ കൂട്ടയടിയിൽ കലാശിച്ചത്. റോഡിൽ ഏറ്റുമുട്ടിയവർ ആശുപത്രിയിലും തമ്മിൽ തല്ലുകയായിരുന്നു. ഡ്യൂട്ടി ഡോക്ടർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്‌തത്.