വെള്ളറട: നാട്ടുകാർക്ക് വെല്ലുവിളിയായി മലയോര ഗ്രാമങ്ങൾ തെരുവ് നായ്ക്കൾ വാഴുന്നു. അനിയന്ത്രിതമായി നായ്ക്കൾ പെറ്റുപെരുകിയതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ നാട്ടുകാർ. നായ്ക്കളെ നിയന്തിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയെന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കവലകളിലെല്ലാം നായക്കലുടെ വൻ കൂട്ടമാണ്. ഇവരെപ്പോടിച്ചാണ് ഇതുവഴി പലരും കടന്നുപോകുന്നത്. കാൽനടയാത്രക്കാ ർക്കും ഇരുച ക്രവാഹന യാത്രക്കാർക്കും ഭീഷണി ഉയർത്തിയാണ് ഇവിടെ തെരുവു നായ്ക്കൾ വിലസുന്നത്. പനച്ചമൂട് പഞ്ചാകുഴി റോഡിൽ തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. നായ്ക്കളുടെ അക്രമണം പേടിച്ചാണ് ഇതുവഴിയുള്ള കാൽനട യാത്ര.

തമ്പടിച്ച് നായ്ക്കൾ

കശാപ്പുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യം തള്ളുന്നത് ഇവിടെ പതിവാണ്. ഭക്ഷണ അവശിഷ്ടങ്ങൾ കഴിക്കാൻ എത്തുന്ന നായ്ക്കൾ പിന്നീട് ഇവിടെത്തന്നെ തമ്പടിക്കാറാണ് പതിവ്. ഇവിടെ പെറ്റുപെരുകുന്ന നായ്ക്കൾ റോഡിലേക്കിറങ്ങി യാത്രക്കാരെ അക്രമിക്കുകയാണ്.

പേവിഷബാധയിൽ ജനം

വേനൽ കടുത്തതോടെ നായ്ക്കൾക്ക് പേവിഷ ബാധ ഉണ്ടോ എന്ന ഭീതിയും നാട്ടുകാർക്കുണ്ട്. നിരവധി പേർക്ക് നായ്ക്കളുടെ ആക്രമണം ഏറ്റിട്ടുണ്ട്. ഇവിടെ നായ്ക്കളുടെ ആക്രമണ ത്തിൽ പേവിഷബാധ യേറ്റ് മരണവും സം ഭവിച്ചിരുന്നു. നായ്ക്കളെ തുരത്താൻ കൃത്യമാ യ സംവിധാനം ഇവിടെ ഇല്ലാത്തതാണ് ഇവ പെറ്റുപെരുകാൻ കാരണമെന്നും ആക്ഷേപമുണ്ട്.