പോത്തൻകോട്: ഒ​ന്ന​രക്കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്യസം​സ്ഥാ​ന ​തൊഴിലാളികളെ പൊലീസ് അ​റ​സ്റ്റ് ചെ​യ്‌തു. പ​ശ്ചി​മ ബം​ഗാ​ൾ സ്വദേശികളായ ബി​ക്കി​ഡെ (29), ലി​റ്റൻ റേ (27) ​എ​ന്നി​വ​രെയാണ് വ​ട്ട​പ്പാ​റ പൊലീസ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്. വെമ്പാ​യം, വ​ട്ട​പ്പാ​റ, ക​ന്യാ​കു​ള​ങ്ങ​ര, പോത്തൻകോട് എന്നിവിടങ്ങൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വില്പന ന​ട​ക്കു​ന്നതായി ആ​റ്റി​ങ്ങ​ൽ ഡിവൈ.​എ​സ്.പി അ​നി​ൽ​കു​മാ​റി​ന് ലഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട്ട​പ്പാ​റ എ​സ്‌.ഐ ഷി​ബു​കു​മാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇവർ കു​ടു​ങ്ങി​യ​ത്. എ​സ്‌.ഐ ഷി​ബുകു​മാ​റി​ന് പു​റ​മേ എ​.എ​സ്‌.ഐ ര​വീ​ന്ദ്ര​ൻ, സി.​പി.ഒ​മാ​രാ​യ ഷാ, ​സതീ​ശൻ, ഹാ​ഷിം, ഷം​നാ​ദ്, അ​ജി, അ​നി​ൽ​കു​മാർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതികളെ അ​റ​സ്റ്റുചെ​യ്‌ത​ത്.