കഴക്കൂട്ടം: ബഥനി ചെറുപുഷ്പ സന്യാസ സഭാംഗമായ സി. മേരി ഗൊരേത്തി(85) പുത്തൻതോപ്പ് സ്റ്റെല്ല മാരിസ് കോൺവെന്റിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലിത്ത സൂസ പാക്യത്തിന്റെ നേതൃത്വത്തിൽ പുത്തൻതോപ്പ് സെന്റ് ഇഗ്‌നേഷ്യസ് ദേവാലയ സെമിത്തേരിയിൽ. പരേത കർണാടക ജില്ലയിലെ വിവിധ കോൺവെന്റുകളിലും കേരളത്തിൽ കൽപ്പറ്റ, ചാത്തമംഗലം, പത്തനാപുരം, കമുകിൻകോട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു .