arrest

വർക്കല: വ‌ർക്കല- ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കളെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. എറണാകുളം കടവന്തറ ഗാന്ധിനഗർ സ്വദേശി രാഹുൽ (22), ആലപ്പുഴ മുഹമ്മ തണ്ണീർമുക്കം തെക്ക് കായിപ്പുറം തുരുത്തേൽ വീട്ടിൽ അനന്തകൃഷ്ണൻ (20), ചേർത്തല അർത്തുങ്കൽ തെക്കേവിള വീട്ടിൽ രാഹുൽരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. വർക്കല എസ്.എച്ച്.ഒ വിനുകുമാർ, എസ്.ഐ പ്രൈജു, എ.എസ്.ഐ സുരേഷ് കുമാർ, പി.ആർ.ഒ ബൈജു, സി.പി.ഒമാരായ ഷമീർ, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അർത്തുങ്കലിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.