തിരുവനന്തപുരം: ഗസൽ ഗായകൻ, കീ ബോർഡ് ആർട്ടിസ്റ്ര് എന്നീ നിലകളിൽ കാൽനൂറ്റാണ്ടിലേറെയായി സംഗീത രംഗത്ത് സജീവമായിരുന്ന പുളിങ്കുടി ഹർഷമന്ദിരത്തിൽ എ.കെ.ഹേമൻ നിര്യാതനായി
പങ്കജ് ഉദാസ്, ഗുലാം അലി ഗാനങ്ങൾ തനത് ശൈലിയിൽ ആലപിച്ചാണ് ഗസൽ ലോകത്ത് ഹേമൻ പ്രിയങ്കരനായത്.ജി.ദേവരാജൻ ,എം കെ അർജുനൻ ,ജോൺസൺ, കൈതപ്രം വിശ്വനാഥൻ രമേഷ് നാരായണൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം മ്യൂസിക് അസോസിയേറ്റായും അസിസ്റ്റന്റായും നിരവധി ചലച്ചിത്രഗാനങ്ങൾക്കായി സഹകരിച്ചു.കെ.എസ് ചിത്രയുൾപ്പെടെ മുൻനിര ഗായകരുടെ സ്റ്റേജ് ഷോകളിലെ സ്ഥിരം കീ ബോർസിസ്റ്റായിരുന്നു. നിരവധി ആൽബങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു.ഭാര്യ മൃദുലാ ദേവി.വൈഷ്ണവ്. വൈഭവ് എന്നിവർ മക്കൾ. മാദ്ധ്യമ പ്രവർത്തകനായ എ.കെ.ഹരികുമാർ ,
ഹർഷൻ എന്നിവർ സഹോദരങ്ങൾ.മരണാനന്തര ചടങ്ങുകൾ 28 ഞായർ രാവിലെ 9 മണിക്ക് പുളിങ്കുടിയിലെ വസതിയിൽ