നെയ്യാറ്റിൻകര : മൂന്ന് ദിവസം പഴകിയ യുവാവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. പുന്നക്കാട് പുതുവൽ പുത്തൻവീട്ടിൽ സഹായം, പുഷ്പം ദമ്പതികളുടെ മകൻ രാജേന്ദ്രന്റെ (40)മൃതദേഹമാണ്‌ ഇന്നലെ വൈകുന്നേരത്തോടെ നെയ്യാറ്റിൻകര പൊലീസ് കണ്ടെത്തിയത്.നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ മരുതത്തൂർ തോട്ടിലെ പാലത്തിനടിയിൽ ചെറിയ ഒഴുക്കുമാത്രമുള്ള വെള്ളത്തിലായിരുന്നു മൃതദേഹം . കൂലിപ്പണിക്കാരനായ ഇയാൾ അവിവാഹിതനാണ്. റീന സഹോദരിയാണ്. തോട്ടിൽ മുങ്ങി മരിക്കാനുള്ള വെള്ളം ഇല്ലാതിരുന്നതിനാൽ രാജേന്ദ്രന്റെ മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. സമീപ വാസികളായ ചിലരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരുന്നു.