uefa-champions-league-
uefa champions league

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്സലോണ - ഇന്റർമിലാൻ പോരാട്ടം

ബാഴ്സലോണ : പരിക്കേറ്റ സൂപ്പർതാരം ലയണൽ മെസിയുടെ അഭാവത്തിൽ സ്പാനിഷ് ക്ളബ് ബാഴ്സലോണ ഇന്ന് ഇറ്റാലിയൻ ക്ളബ് യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പോരാട്ടത്തിനിറങ്ങുന്നു. ബാഴ്സലോണയുടെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം.

കഴിഞ്ഞ ദിവസം സെവിയ്യയ്ക്ക് എതിരായ സ്പാനിഷ് ലാലിഗ മത്സരത്തിനിടെയാണ് മെസിക്ക് കൈയ്ക്ക് പരിക്കേറ്റത്. മൂന്നാഴ്ചയോളം സൂപ്പർ താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. അടുത്തവാരം റയൽ മാഡ്രിഡിനെതിരെ നടക്കുന്ന എൽക്ളാസിക്കോയിലും മെസിയുണ്ടാവില്ല.

ഈ സീസണിൽ ഇന്റർമിലാന്റെയും ബാഴ്സലോണയുടെയും മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും ജയിച്ചിരുന്നു. ടോട്ടൻഹാമിനെയും പി.എസ്.വിയെയുമാണ് ഇരുവരും തോൽപ്പിച്ചിരുന്നത്.

മെസിയുടെ അഭാവം തങ്ങളെ ബാധിക്കില്ലെന്നാണ് ബാഴ്സലോണ കോച്ച് ഏണസ്റ്റോ വാൽവെർദെ പറയുന്നത്. ലൂയിസ് സുവാരേസ്, ഇവാൻ റാക്കിറ്റിച്ച്, ഫിലിപ്പ് കുടീഞ്ഞോ, ഔസ്മാനെ ഡെംബെലെ തുടങ്ങിയ നിരവധിമികച്ചതാരങ്ങൾ ബാഴ്സ നിരയിലുണ്ട്. അതേസമയം കഴിഞ്ഞ ദിവസം നടന്ന മിലാൻഡർബിയിൽ എസിമിലാനെ തോൽതിച്ച ആത്മവിശ്വാസവുമായാണ് ഇന്റർമിലാൻ എത്തുന്നത്. ക്യാപ്ടൻ മൗറോ ഇക്കാർഡി, റാദ്യ നൈൻ ഗോളാൻ, ഇവാൻ പെരിസിച്ച്, മിരാൻഡ, യാവോമരിയോ എന്നിവരാണ് ഇന്ററിന്റെ തുറുപ്പുചീട്ടുകൾ.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ലിവർപൂൾ ക്രെവ്ന സ്വെസ്ദയെയും ബൊറൂഷ്യ ഡോർട്ട്മുണ്ട് അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും. നെയ്മറിന്റെ പാരീസ് എസ്.ജി ഇറ്റാലിയൻ ക്ളബ് നാപ്പോളിയെ നേരിടും. പി.എസ്.വിയും ടോട്ടൻഹാമും തമ്മിലാണ് മറ്റൊരു മത്സരം. ഇരുടീമുകളും സീസണിൽ ഇതുവരെ വിജയം നേടിയിട്ടില്ല.

ഇന്നത്തെ മത്സരങ്ങൾ

ടോട്ടൻഹാം Vs പി.എസ്.വി

ക്ളബ് ബ്രുഗെ Vs മൊണാക്കോ

(രാത്രി 10.25 മുതൽ)

ബാഴ്സലോണ Vs ഇന്റർമിലാൻ

ബൊറൂഷ്യ Vs അത്‌ലറ്റിക്കോ

ഗലറ്റസറി Vs ഷാൽക്കെ

ലിവർപൂൾ Vs ക്രെവ്‌ന സ്വെവ്ദ

ലോക്കോമോട്ടീവ് Vs പോർട്ടോ

പി.എസ്.ജി Vs നാപ്പോളി

(രാത്രി 12.30 മുതൽ)

സോണി ടെൻ ചാനലുകളിൽ ലൈവ്

പോയിന്റ് നില

(ഗ്രൂപ്പ്, ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)

ഗ്രൂപ്പ് എ

ബൊറൂഷ്യ 2-2-0-0-6

അത്‌ലറ്റിക്കോ 2-2-0-0-6

ക്ളബ് ബ്രൂഗെ 2-0-0-2-0

മൊണാക്കോ 2-0-0-2-0

ഗ്രൂപ്പ്ബി

ബാഴ്സലോണ 2-2-0-0-6

ഇന്റർമിലാൻ 2-2-0-0-6

ടോട്ടൻഹാം 2-0-0-2-0

പി.എസ്.വി 2-0-0-2-0

ഗ്രൂപ്പ് സി

നാപ്പോളി 2-1-1-0-4

ലിവർപൂൾ 2-1-0-1-3

പി.എസ്.ജി 2-1-0-1-3

ക്രെവ്‌ന സ്വെവ്ദ 2-0-1-1-1

ഗ്രൂപ്പ് ഡി

പോർട്ടോ 2-1-1-0-4

ഷാൽക്കെ 2-1-1-0-4

ഗലറ്റസറി 2-1-0-1-3

ലോക്കോമോട്ടീവ് 2-0-0-2-0