കോവളം: വെള്ളാർ സമുദ്രാബിച്ചിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഹോട്ടൽ താജ് വിവാന്റയ്ക്ക് സമീപം 50 നുമേൽ പ്രായംവരുന്ന മൃതദേഹം പ്രദേശവാസികൾ കണ്ടെത്തിയത്.കടലിൽ നിന്ന് അടിച്ചു കയറിയെന്ന് കരുതുന്ന മൃതദേഹത്തിന് ഉദ്ദേശം 4 ദിവസത്തെ പഴക്കമുള്ളതായി പൊലീസ് കരുതുന്നു.ബ്ലു ചെക്ക് ഷർട്ടിൽ നെല്ലി മെയ്ഡ് ഇൻ ഇന്ത്യ എന്ന് സ്റ്റിക്കർ പതിച്ചിട്ടുണ്ട്.നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.അസ്വാഭാവിക മരണത്തിന് തിരുവല്ലം പൊലീസ് കേസ്സെടുത്തു