isl-football
isl football

ഡൽഹി - ചെന്നൈയിൻ മത്സരം

ഗോൾരഹിത സമനിലയിൽ

ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിക്ക് പുതിയ സീസണിലെ നാലാം മത്സരത്തിലും ജയം കണ്ടെത്താനായില്ല. ആദ്യ മൂന്ന് കളികളിലും തോറ്റിരുന്നുവെങ്കിൽ ഇന്നലെ ഡൽഹി ഡൈനാമോസിനെതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ടുവെന്ന് മാത്രം.

താരതമ്യേന വിരസമായിരുന്ന മത്സരത്തിൽ ഇരു ടീമിന്റെയും ഗോളിമാരുടെ പ്രകടനം മാത്രമാണ് ശരാശരിക്ക് മുകളിലുണ്ടായിരുന്നത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുതലാക്കുന്നതിലും ഇരുടീമുകളും പരാജയപ്പെട്ടു.

രണ്ടാം പകുതിയിലും കൂടുതൽ അവസരങ്ങൾ ലഭിച്ചത് ഡൽഹിക്കാണ്. എന്നാൽ അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുവശത്ത് ചെന്നൈയിന്റെ മുന്നേറ്റങ്ങൾ ഡൽഹി ഗോളിയുടെ മുന്നിൽ നിഷ്പ്രഭമാവുകയും ചെയ്തു.

ഡൽഹിയും ഈ സീസണിൽ ഇതുവരെ വിജയം നേടിയിട്ടില്ല. ഒരു പോയിന്റുള്ള ചെന്നൈയിൻ പട്ടികയിൽ ഒൻപതാം സ്ഥാനത്തും അത്ര തന്നെ പോയിന്റുള്ള ഡൽഹി 1 0 -ാം സ്ഥാനത്തുമാണ്.

ഇന്നത്തെ മത്സരം

എഫ്.സി ഗോവ Vs മുംബയ്സിറ്റി

(രാത്രി 7.3 0 മുതൽ)