വെമ്പായം: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. പന്തലക്കോട് തെക്കേക്കര വീട്ടിൽ സുകുമാരന്റെ മകൻ സുനിൽ കുമാർ ആണ് (35) മരിച്ചത്. ഇന്നലെ രാവിലെ 11 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചായിരുന്നു മരണം. ഒരാഴ്ച മുൻപ് പനി ബാധിച്ചതിനെ തുടർന്ന് കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രക്ത പരിശോധനയിൽ കൗണ്ട് കുറഞ്ഞത് കണ്ടെത്തിയതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ: ഓമന, സഹോദരങ്ങൾ: സുരേഷ്, സുബാഷ്