തിരുവനന്തപുരം: അന്താരാഷ്ട്ര അനിമേഷൻ ദിനത്തോട് (ഒക്‌ടോബർ 28) അനുബന്ധിച്ച് ടൂൺസ് അനിമേഷൻ അക്കാഡമിയിലെ വിദ്യാർത്ഥികളുടെ കലാസൃഷ്‌ടികൾ ഉൾപ്പെടുത്തി പ്രദർശന - വില്‌പന മേള നടത്തുന്നു. 25 മുതൽ 27 വരെ തിരുവനന്തപുരം വൈ.ഡബ്ള്യു.സി.എ. ഹാളിലാണ് മേള. രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്. അനിമേഷൻ ക്രിയേറ്ററും നിർമ്മാതാവും മുംബയ് വൈഭവ് സ്‌റ്റുഡിയോ ഫൗണ്ടറുമായ വൈഭവ് കുമരേഷ് മേള ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികളുടെ പെയിന്റിംഗ്, സ്‌കെച്ചുകൾ, കാരിക്കേച്ചറുകൾ, ഗ്ലാസ് പെയിന്റിംഗ്‌സ് തുടങ്ങിയവയാണ് പ്രദർശന - വില്‌പനയ്‌ക്കുള്ളത്. വില്‌പനയിലൂടെ ലഭിക്കുന്ന പണത്തിന്റെ 50 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.