പഞ്ചായത്ത്-ആഫീസ്ഉപരോധി​യ

കടയ്ക്കാവൂർ: കോൺഗ്രസ് ഭരിക്കുന്ന അഞ്ചുതെങ്ങ് പഞ്ചായത്ത് അഴിമതിയിൽ മുങ്ങിയിരിക്കയാണന്ന് ആരോപിച്ച് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. അഞ്ചുതെങ്ങ് ജംഗഷനിൽ നിന്നാരംഭിച്ച ജാഥ സി. പി. എം. സെക്രട്ടേറിയറ്റ് അംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ആർ. ജറാൾഡ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, ഏരിയാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ബാബു, ലിജാബോസ് , ജോസഫിൻ മാർട്ടിൻ, വൈ. ശശാങ്കൻ, ഇഗ്നേഷ്യസ് ലയോള, പി. വിമൽരാജ്, കിരൻജോസഫ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി. ലൈജു സ്വാഗതവും പ്രവിൺചന്ദ്ര നന്ദിയും പറഞ്ഞു.