j

വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ വാഴ്‌വേലിക്കോണം ശാഖ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വാമനപുരം യൂണിയൻ ചെയർമാൻ പാങ്ങോട് വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്നു. പൊതുയോഗം യൂണിയൻ കൺവീനർ അഡ്വ. വേണു കാരണവർ ഉദ്ഘാടനം ചെയ്തു. വരവ്‌ ചെലവ്‌ കണക്കുകൾ വി. സുധീന്ദ്രൻ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സി.എൻ. ദയൻ (പ്രസിഡന്റ്), സുരേഷ്‌ ബാബു( വൈസ്‌ പ്രസിഡന്റ്), വി. സുധീന്ദ്രൻ(സെക്രട്ടറി), ഡാനി സുരേന്ദ്രൻ(യൂണിയൻ കമ്മിറ്റി അംഗം) അടങ്ങിയ ഏഴ്‌ അംഗ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളെയും, മൂന്ന്‌ അംഗ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളെയും പൊതുയോഗം തിരഞ്ഞെടുത്തു.