temple-entrance

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിവാദം കത്തിനിൽക്കെ, ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം മൂന്ന് ദിവസത്തെ പ്രചാരണ പരിപാടികളോടെ ആഘോഷിക്കാൻ സർക്കാർ നീക്കം. അനാചാരങ്ങൾ എങ്ങനെ വഴിമാറി, നവോത്ഥാന നായകരുടെ ശ്രമഫലമായി ഇന്നത്തെ കേരളം രൂപപ്പെട്ടതെങ്ങനെ എന്നിവയാണ് ചർച്ചയാക്കുന്നത്.

നവംബർ 10 മുതൽ 12 വരെയാണ് ആഘോഷം. ജില്ല തിരിച്ച് മന്ത്രിമാർക്ക് ചുമതല നൽകി. കേരളത്തിന്റെ നവോത്ഥാനചരിത്രവും പഴയകാല രേഖകളും പരിപാടികളിൽ അണിനിരത്തും. ചരിത്രപ്രദർശനം, പ്രഭാഷണങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, സെമിനാർ, ചർച്ചകൾ, സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും. വിവര- പൊതുസമ്പർക്ക വകുപ്പിനും സാംസ്കാരികവകുപ്പിനും പുരാവസ്തു- പുരാരേഖാ വകുപ്പിനുമാണ് ചുമതല. നവംബർ 12നാണ് ക്ഷേത്രപ്രവേശന വിളംബര വാർഷികം.

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യസംഘവും സ്വന്തം നിലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ചുമതലയുള്ള മന്ത്രിമാർ

തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രൻ,

കൊല്ലം- ജെ. മേഴ്സിക്കുട്ടി അമ്മ

പത്തനംതിട്ട- മാത്യു.ടി.തോമസ്

ആലപ്പുഴ- ജി. സുധാകരൻ, പി. തിലോത്തമൻ, തോമസ് ഐസക്

കോട്ടയം- കെ. രാജു

ഇടുക്കി- എം.എം. മണി

എറണാകുളം- സി. രവീന്ദ്രനാഥ്

തൃശൂർ- എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ

പാലക്കാട്- എ.കെ. ബാലൻ

മലപ്പുറം- കെ.ടി. ജലീൽ

കോഴിക്കോട്- ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ

വയനാട്- രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ- ഇ.പി. ജയരാജൻ, കെ.കെ. ശൈലജ

കാസർകോട്- ഇ. ചന്ദ്രശേഖരൻ