മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ ഭവനം പദ്ധതിയുടെ കിഴുവിലം ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.രാമകൃഷ്ണ ബാബു,ഡോ. ദീപ രവി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്.ചന്ദ്രൻ,ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ് തുടങ്ങിയവർ പങ്കെടുത്തു.ജെ.എച്ച്.ഐ പ്രമോദ് സ്വാഗതവും കോർഡിറ്റേർ ആർ.കെ.ബാബു നന്ദിയും പറഞ്ഞു.കിഴുവിലം ഗ്രാമപഞ്ചായത്ത് സംഘാടക സമിതി ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ (ചെയർമാൻ ),മെഡിക്കൽ ഓഫീസർ ദീപരവി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.ഒരോ വീടുകളിലും ആരോഗ്യപ്രവർത്തകരെത്തി ജീവിത ശൈലീരോഗങ്ങൾ ആരംഭത്തിലെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് ആരോഗ്യ ഭവനം പദ്ധതി .