kerala-uni
kerala

വൈവവോസി

നാലാം സെമസ്റ്റർ എം.എ മലയാളം (ലാംഗ്വേജ് & ലിറ്ററേച്ചർ)പരീക്ഷയുടെ വൈവവോസി 29 മുതൽ നവംബർ 7 വരെ അതതുകോളേജുകളിൽ നടത്തും.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും നവംബർ 13 വരെ അപേക്ഷിക്കാം.


പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.എസ്.സിഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 31 മുതൽ ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.വോക്‌സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 1 മുതൽ സെന്റ് മൈക്കിൾസ്‌കോളേജ്,ചേർത്തലയിൽ ആരംഭിക്കും.


പി. ജി. സ്‌പോർട്‌സ് ക്വോട്ട പ്രവേശനം

കോളേജുകളിൽ ഒഴിവുളള പി. ജി സ്‌പോർട്‌സ് ക്വോട്ട സീറ്റുകളിലേക്ക് അർഹതയുളള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 27 നകം ഓപ്ഷൻ നൽകിയിട്ടുളള കോളേജുകളിൽ അപേക്ഷ നൽകാം. 29 ന് അതാത്‌കോളേജിൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. മറ്റ് വിവരങ്ങൾ തുടർന്ന് പ്രസിദ്ധപ്പെടുത്തും.