obitury

നെടുമങ്ങാട് : കരിപ്പൂര് സ്കൂളിനടുത്ത് അനൂപ് ഭവനിൽ അനൂപിന്റെ ഭാര്യ പ്രീതയെ (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ടെറസിന്റെ കൊളുത്തിൽ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.പുറത്തു പോയിരുന്ന അനൂപിന്റെ അമ്മ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. അനൂപും അച്ഛനും ഗൾഫിലാണ്.ഡിഗ്രി കഴിഞ്ഞ പ്രീത വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയാണ്. രാവിലെ ട്യൂഷൻ കഴിഞ്ഞ് കുട്ടികൾ പോയതിനു ശേഷമാണ് സംഭവം.വെള്ളനാട് സ്വദേശിനിയായ പ്രീതയെ നാലു വർഷം മുമ്പ് അനൂപ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഒന്നര വയസുള്ള മകളുണ്ട്. ഭർത്താവിന്റെ അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുള്ളത് .ആത്മഹത്യയാവാമെന്നാണ് പൊലീസിന്റെ നിഗമനം.