കുഴിത്തുറ: വെട്ടുവന്നിയിൽ നിന്ന് കുഴിത്തുറ ആറിലേക്കുള്ള ചപ്പാത്ത് മറികടക്കവേ ഒഴുക്കിൽപ്പെട്ട ആൾക്കായി തിരച്ചിൽ തുടരുന്നു. 45 വയസുള്ളയാണ് വെള്ളപ്പൊക്ക സുരക്ഷയ്ക്കായി കെട്ടിമറച്ചിരുന്ന വേലി മറികടന്ന് ചപ്പാത്തിലൂടെ നടക്കാൻ ശ്രമിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു ഇയാളെ . കന്യാകുമാരി ജില്ലയിൽ കുറച്ചുദിവസങ്ങളായി മഴയാണ്. പേച്ചിപ്പാറ ഡാം ഉൾപ്പെടെ 3 ഡാമുകൾ തുറന്നുവിട്ടിരുന്നു. താമ്രപർണിയുടെ തീരത്ത് ഉള്ളവർക്ക് അപായ സൂചന നൽകി.